ട്രെയിന്‍ അപകടത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യം 
India

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍; ഒടുവില്‍- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ, പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ, പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ, യാത്രക്കാരന്‍ കാല്‍തെറ്റി വീഴുകയായിരുന്നു.

ഇറ്റാവയിലെ ഭര്‍ത്തന റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയ സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിടെയാണ് 30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ വീണത്. നിയന്ത്രണം വിട്ട് കാല്‍തെറ്റി വീഴുകയായിരുന്നു. 

ട്രെയിന്‍ പോയ ശേഷം യാത്രക്കാരന്‍ എഴുന്നറ്റ് വരുന്നത് കണ്ടപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ആശങ്കയോടെ തടിച്ചുകൂടിയ മറ്റു യാത്രക്കാര്‍ സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്‍ വീണ സമയത്ത് ട്രെയിന്‍ അതിവേഗം മുന്നോട്ടെടുത്തതിനാല്‍ അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.ട്രെയിന്‍ പോയതിന് ശേഷം ബാഗും മറ്റു സാധനങ്ങളുമെടുത്ത് യാത്രക്കാരന്‍ എഴുന്നേറ്റ് വരുന്നത് കണ്ടപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT