ഫയല്‍ ചിത്രം 
India

21 ലക്ഷം രൂപയുടെ തക്കാളി ഡ്രൈവർ മറിച്ചു വിറ്റു; കാണാതായ ലോറി ​ഗുജറാത്തിൽ ഉപേക്ഷിച്ച നിലയിൽ 

15 കിലോ വീതമുള്ള 735 പെട്ടി തക്കാളിയായിരുന്നു ലോറിയിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാ​ദ്: 21 ലക്ഷം രൂപയുടെ തക്കാളിയുമായി കോലാറിൽ നിന്നു രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി. ലോറി ​ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്നു വിവരം ലഭിച്ചു. ലോറി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 

ജയ്പുരിലേക്കാണ് ലോറി പോകേണ്ടിയിരുന്നത്. എന്നാൽ ഡ്രൈവറായ അൻവർ വണ്ടി അഹമ്മദാബാദിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഡ്രൈവർ തക്കാളി പകുതി വിലയ്ക്ക് മറിച്ചു വിറ്റതായി കയറ്റി അയച്ചവർക്കു വിവരം ലഭിച്ചു. 

കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌‌വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്. 15 കിലോ വീതമുള്ള 735 പെട്ടി തക്കാളിയായിരുന്നു ലോറിയിലുണ്ടായിരുന്നത്.

ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോലാർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് ലോറി ഉപേക്ഷിച്ച നിലയിൽ ​ഗുജറാത്തിൽ കണ്ടെത്തിയത്. 

ട്രാൻസ്പോർട്ട് ഉടമ സാദിഖ് ലോറിയിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു. എന്നാൽ ഇതു ഊരി മാറ്റിയാണ് ഡ്രൈവർ അഹമ്മദാബാദിലേക്ക് വണ്ടിയുമായി കടന്നത്. 

ശനിയാഴ്ച രാത്രി ജയ്പുരിലെത്തേണ്ട ലോറി എത്താത്തതിനെ തുടർന്നാണ് ഉടമ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ ലോറി ​ഗുജറാത്തിൽ കണ്ടെത്തിയതായി ഉടമയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT