അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എ ട്രെയിനില്‍ / ചിത്രം : സോഷ്യല്‍ മീഡിയ 
India

അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എയുടെ ട്രെയിന്‍ യാത്ര ; ചോദ്യം ചെയ്ത് യാത്രക്കാര്‍ ; ചിത്രങ്ങള്‍ വൈറല്‍

സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കോച്ച് എ - 1 കംപാര്‍ട്‌മെന്റിലാണ് എംഎല്‍എ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

പട്‌ന : അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എയുടെ യാത്ര. ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യുവിന്റെ എം എല്‍ എ ഗോപാല്‍ മണ്ഡല്‍ ആണ് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്. 

വ്യാഴാഴ്ച രാത്രി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കോച്ച് എ - 1 കംപാര്‍ട്‌മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. ഇത് ട്രെയിനിലെ സഹയാത്രികര്‍ ചോദ്യം ചെയ്തു. 

ഇതോടെ അവരെ അസഭ്യം പറയുകയും, മോശമായി പെരുമാറുകയും, വെടിവെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അടിവസ്ത്രം ധരിച്ചു നടന്നത് എംഎല്‍എയാണ് എന്നറിയാതെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ക്ഷുഭിതനായ എംഎല്‍എ തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞുവെന്ന് ട്രെയിന്‍ യാത്രക്കാരനായ പ്രഹ്ലാദ് പറഞ്ഞു. 

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. താന്‍ പ്രമേഹരോഗിയാണ്. യാത്രക്കിടെ വയറിന് അസുഖം ബാധിച്ചു. ഇതേത്തുടര്‍ന്ന് ശൗചാലയത്തില്‍ പോകാനാണ് അടിവസ്ത്രം മാത്രം ധരിച്ചതെന്ന് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയ എംഎല്‍എ രാജിവെക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT