പ്രധാനമന്ത്രി കാര്‍ഗിലില്‍ 
India

പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷം, കാര്‍ഗിലില്‍ എത്തി

2014ല്‍ അധികാരമേറ്റത് മുതല്‍ എല്ലാവര്‍ഷവും മോദി ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം. സൈനികരുടെ ആഘോഷത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി കാര്‍ഗിലിലെത്തി. 2014ല്‍ അധികാരമേറ്റത് മുതല്‍ എല്ലാവര്‍ഷവും മോദി ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പമാണ്. ഇത്തവണയും പ്രധാനമന്ത്രി പതിവ് തെറ്റിച്ചില്ല. 

രാജ്യത്തെ എല്ലാപേര്‍ക്കും ദീപവാലി ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹത്തായ ഉത്സവം നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നിങ്ങള്‍ക്ക് സന്തോഷകരമായ ദീപാവലി ഉണ്ടായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം