മോദിയുടെ ക്ഷേത്ര ദര്‍ശനത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍ പിടിഐ
India

വിവേകാനന്ദപ്പാറയിൽ മോദി ധ്യാനം തുടങ്ങി (ചിത്രങ്ങൾ)

കനത്ത സുരക്ഷാ വലയത്തിൽ കന്യാകുമാരി

Author : സമകാലിക മലയാളം ഡെസ്ക്

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടങ്ങി. വിവേകാനന്ദപ്പാറയിലാണ് അദ്ദേഹം ധ്യാനമിരിക്കുന്നത്. സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം ധ്യാനം ആരംഭിച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ അദ്ദേഹം ആരതി തൊഴുത് പുരോഹിതൻമാരിൽ നിന്നു ഷാളും പ്രസാദങ്ങളും സ്വീകരിച്ചു. പിന്നാലെയാണ് ധ്യാനത്തിനു തുടക്കമിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് വൈകീട്ട് തുടങ്ങിയ ധ്യാനം മറ്റന്നാൾ ഉച്ച വരെ നീളും. ബോട്ട് വഴിയാണ് അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ എത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദർശകർക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ഇരുനൂറോളം പ്രചാരണ പരിപാടികൾ പൂർത്തിയാക്കി.

ധ്യാനം കഴിഞ്ഞ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക്. ഈ ദിവസങ്ങളിൽ സന്ദർശകർ വിവേകാനന്ദപ്പാറയിലെത്തരുതെന്ന് നിർദേശമുണ്ട്. സമീപത്തെ കടകളുടെ പ്രവർത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റൽ പൊലീസിന്റെ പട്രോളിങ് സംഘവും.

2014ൽ പ്രതാപ്ഗഡിലും 2019ൽ കേദാർനാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ മോദി. രാജ്യത്തിന്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിർത്തുകയെന്ന സന്ദേശം മുന്നോട്ടുവയ്ക്കുക, വിശ്വാസരാഷ്ട്രീയം, കൊൽക്കത്ത മേഖലയുൾപ്പെട്ട 9 സീറ്റുകൾ വിധിയെഴുതുന്നതിന് മുൻപ് ബംഗാളിന്റെ വികാരമായ വിവേകാനന്ദനെ ഉയർത്തിപ്പിടിക്കുക കൂടി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT