മോദി പിടിഐ
India

'അടിയന്തരാവസ്ഥയുടെ പാപം കോണ്‍ഗ്രസിന്റെ നെറ്റിയില്‍ നിന്ന് മായില്ല'; നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് മോദി

ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ പാപം ഒരിക്കലും കോണ്‍ഗ്രസിന്റെ നെറ്റിയില്‍ നിന്ന് മായ്ക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ഇന്ന് ഭരണഘടന 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്, എന്നാല്‍ മുന്‍കാല ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഭരണഘടന 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു, രാജ്യം ഒരു വലിയ ജയിലായി മാറി. അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ ദേശീയ അടിയന്തരാവസ്ഥ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും' പ്രധാനമന്ത്രി പറഞ്ഞു.

ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു. സ്വന്തം നേട്ടത്തിന് നെഹ്‌റു ഭരണഘടന അട്ടിമറിച്ചു. നെഹ്‌റു ആദ്യം പാപം ചെയ്തു, പിന്നീട് ഇന്ദിരാഗാന്ധി അത് തുടര്‍ന്നു. അടിയന്തിരാവസ്ഥ കോണ്‍ഗ്രസ് ഭരണത്തിലെ കറുന്ന പാടാണ്, അടിയന്തിരാവസ്ഥയുടെ പാപത്തില്‍നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും മോദി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ തീരുമാനത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 ദേശീയ ഐക്യത്തിന് തടസ്സമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് റദ്ദാക്കിയ നീക്കത്തെ പ്രശംസിക്കുകയും ചെയ്തു

ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ 75 വര്‍ഷം അസാധാരണമായിരുന്നു. ഭരണഘടനാ ശില്‍പ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിര്‍മ്മാണത്തിന് സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചുവെന്നും ഓര്‍മ്മിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

SCROLL FOR NEXT