ഷിമോഗ വിമാനത്താവളം/ എഎന്‍ഐ 
India

യെഡിയൂരപ്പയുടെ 80ാം പിറന്നാള്‍; താമരയുടെ ആകൃതി; ഷിമോഗ വിമാനത്താവളം ഇന്ന് മോദി നാടിന് സമര്‍പ്പിക്കും

സംസ്ഥാനത്ത് എത്തുന്ന മോദി ബെലഗാവിയില്‍ ഇന്ന് നിരവധി വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഷിമോഗ വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും.  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ സന്ദര്‍ശനമാണിത്. സംസ്ഥാനത്ത് എത്തുന്ന മോദി ബെലഗാവിയില്‍ ഇന്ന് നിരവധി വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും.

താമരയുടെ ആകൃതിയിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. മുന്‍മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ എണ്‍പതാം ജന്മദിനത്തോടുനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മനാടായ ഷിമോഗയില്‍ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടുനഗരങ്ങളിലും വന്‍ പരിപാടികളാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

450 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചെലവ്. ബംഗളൂരു വിമാനത്താവളം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ റണ്‍വേയാണിത്. സംസ്ഥാനത്തുടനീളമുള്ള യാത്രക്കാര്‍ക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്ന നിരവധി പ്രധാനസവിശേഷതകള്‍ ഇതില്‍ ഉണ്ട്. കല്‍ബുര്‍ഗി, ബെലഗാവി, ബംഗളൂരു, മൈസൂരു, ബല്ലാരി,ബിദര്‍, ഹുബ്ബള്ളി, മംഗലാപുരം  എന്നിവ കഴിഞ്ഞാല്‍ കര്‍ണാടകയിലെ ഒന്‍പതാമത്തെ വിമാനത്താവളമാണ് ഷിമോഗ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

'സിക്‌സ് അടിക്ക പോറേ, സിക്‌സ് അടിക്ക പോറേ'; ബേസിൽ പ്രവചിച്ചു, സഞ്ജു വീണ്ടും തൂക്കി! (വിഡിയോ)

SCROLL FOR NEXT