ഒരുവര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ജനം മറുപടി നല്‍കുമെന്ന് കെജരിവാള്‍

മദ്യനയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതികരണനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
സിബിഐ ഓഫീസിലേക്ക് പോകുന്നതിന് മുന്‍പ് മഹാത്മാ ഗാന്ധിയുടെ സമൃതികുടീരത്തില്‍ എത്തിയ സിസോദിയ/പിടിഐ
സിബിഐ ഓഫീസിലേക്ക് പോകുന്നതിന് മുന്‍പ് മഹാത്മാ ഗാന്ധിയുടെ സമൃതികുടീരത്തില്‍ എത്തിയ സിസോദിയ/പിടിഐ

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതികരണനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 'മനീഷ് നിരപരാധിയാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീമാണ്. മനീഷിന്റെ അറസ്റ്റില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ ഇതിന് മറുപടി പറയും. ഇത് നമ്മുടെ സമരം കൂടുതല്‍ ശക്തമാക്കും' അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

കേസില്‍ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ, അഴിമതിക്കേസില്‍ ഒരുവര്‍ഷത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാമത്തെ എഎപി മന്ത്രിയായി സിസോദിയ. നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ, ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. സിബിഐ ഓഫീസിന് മുന്നില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സിസോദിയയുടെ വീടിന് മുന്നിലും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

പാര്‍ട്ടി പ്രവര്‍ത്തകരെ വൈകാരികമായി അഭിസംബോധന ചെയ്തിന് ശേഷമാണ് സിസോദിയ ചോദ്യം ചെയ്യലിന് പോയത്. 'ഞാന്‍ 7-8 മാസം ജയിലില്‍ കിടക്കും. എന്നെയോര്‍ത്ത് ഖേദിക്കേണ്ടതില്ല. അഭിമാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഭയപ്പെടുന്നു. അതിനാല്‍ എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ പോരാടണം. ആദ്യദിവസം മുതല്‍ എനിക്കൊപ്പം നില്‍ക്കുന്ന ഭാര്യ സുഖമില്ലാതെ വീട്ടില്‍ തനിച്ചാണ്. അവളെ ശ്രദ്ധിക്കണം. ഡല്‍ഹിയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത്, നന്നായി പഠിക്കണം, മാതാപിതാക്കളെ ശ്രദ്ധിക്കണം എന്നാണ്'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com