നരേന്ദ്രമോദി, തിരത് സിങ് റാവത്ത് / ഫയല്‍ 
India

ഭാവിയില്‍ നരേന്ദ്രമോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. നരേന്ദ്രമോദി ഭാവിയില്‍ ശ്രീരാമനേപ്പോലെ ആരാധിക്കപ്പെടുമെന്നാണ് ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് അഭിപ്രായപ്പെട്ടത്. നേത്ര കുംഭ് എന്ന പരിപാടിയില്‍ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു തിരാഥ് സിങ് റാവത്ത്.

ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ ലോകനേതാക്കള്‍ നമ്മുടെ രാജ്യതലവന്മാര്‍ ആരെന്ന് പോലും അറിഞ്ഞിരുന്നില്ല. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും തിരാഥ് സിങ് റാവത്ത് പറഞ്ഞു.

മുമ്പ് രാജ്യത്തെ സാഹചര്യം ഇങ്ങനെ ആയിരുന്നില്ല. ഇത്തരത്തില്‍ സാഹചര്യം വന്നത് പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ കൊണ്ടാണ്. ശ്രീരാമനും സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയത്. സമാനമായി ഭാവിയില്‍ പ്രധാനമന്ത്രിയും ഇത്തരത്തില്‍ ആരാധിക്കപ്പെടും. 

കുംഭ മേളയ്ക്ക് ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടി പിസിആര്‍ റിപ്പോര്‍ട്ടോ രജിസ്‌ട്രേഷനോ വേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കും. ലോക് ഡൗണ്‍ നിയമലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു