പ്രധാനമന്ത്രി നരേ​​ന്ദ്ര മോദി ​ഗുരുദ്വാരയിൽ/എഎൻഐ 
India

കര്‍ഷക സമരത്തിനിടെ ഗുരുദ്വാരയില്‍ മോദിയുടെ 'സര്‍പ്രൈസ്' സന്ദര്‍ശനം (വീഡിയോ)

കര്‍ഷക സമരത്തിനിടെ ഗുരുദ്വാരയില്‍ മോദിയുടെ 'സര്‍പ്രൈസ്' സന്ദര്‍ശനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരുന്നതിനിടെ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു പ്രധാനമന്ത്രി എത്തിയത്. 

'ഇന്ന് രാവിലെ ചരിത്ര പ്രാധാന്യമുള്ള ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ മൃതദേഹം സംസ്‌കരിച്ച അവിടെ പ്രാര്‍ഥിച്ചപ്പോള്‍ അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ ഞാനും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ ദയയില്‍ പ്രചോദിതനാണ്'- സന്ദര്‍ശനം സംബന്ധിച്ച് പ്രധാനമന്ത്രി കുറിച്ചു. പഞ്ചാബിയിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കര്‍ഷകര്‍ ദിവസങ്ങളായി തലസ്ഥാന നഗരിയിലും അതിര്‍ത്തികളിലുമായി സമരത്തിലാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തില്‍ കൂടുതലുമുള്ളത്. അതിനിടെയാണ് പ്രധാമന്ത്രിയുടെ അപ്രതീക്ഷിത ഗുരുദ്വാര സന്ദര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT