കുരങ്ങനില്‍ നിന്ന് കണ്ണട തിരികെ ലഭിക്കുന്നതിനുള്ള യുവാവിന്റെ ശ്രമം 
India

കണ്ണട 'അടിച്ചുമാറ്റി' മുകളില്‍ കയറി, കുരങ്ങനില്‍ നിന്ന് തിരികെ ലഭിക്കുന്നതിന് യുവാവ് കാണിച്ച 'വിദ്യ'- വൈറല്‍ വീഡിയോ 

രൂപിന്‍ ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യന്‍ ചെയ്യുന്നത് പോലെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കണ്ണട 'അടിച്ചുമാറ്റിയ' കുരങ്ങനില്‍ നിന്ന് അതു തിരികെ ലഭിക്കുന്നതിന് യുവാവ് കാണിച്ച ഉപായമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

രൂപിന്‍ ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇരുമ്പു ചട്ടക്കൂടിന്റെ മുകളില്‍ ഇരിക്കുകയാണ് കുരങ്ങന്‍. കുരങ്ങന്റെ കൈയില്‍ കണ്ണട ഉണ്ട്. ഇത് തിരികെ ലഭിക്കുന്നതിന് യുവാവ് താഴെ നില്‍ക്കുന്നത് കാണാം.

തുടക്കത്തില്‍ കണ്ണട തിരികെ നല്‍കാന്‍ കുരങ്ങന്‍ തയ്യാറാവുന്നില്ല. അനുകരിക്കുന്നതില്‍ താത്പര്യം കാട്ടുന്ന കുരങ്ങന്റെ പ്രകൃതം തന്നെ വിദ്യയാക്കാന്‍ യുവാവ് തീരുമാനിച്ചു. ജ്യൂസ് കുടിക്കുന്നത് പോലെ കാണിച്ച ശേഷം ജ്യൂസ് പാക്കറ്റ് കുരങ്ങന്റെ നേര്‍ക്ക് നീട്ടി. കുരങ്ങന്‍ ജ്യൂസ് പാക്കറ്റ് വാങ്ങുകയും കണ്ണട കൈയൊഴിയുകയും ചെയ്തു. കണ്ണട ആദ്യം ഇരുമ്പു ചട്ടക്കൂടില്‍ കുടുങ്ങി. എന്നാല്‍ യുവാവിന് തന്നെ തിരികെ ലഭിക്കുന്നതിന് കുരങ്ങന്‍ അത് തട്ടി യുവാവിന്റെ കൈയിലേക്ക് ഇട്ടുകൊടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം