ചിത്രം: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് 
India

വീടിന്റെ ടെറസില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് കുരങ്ങന്‍മാര്‍; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ബിഹാറിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം. പ്രിയ കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: വീടിന്റെ ടെറസിന്റെ മുകളില്‍ പഠിച്ചുകൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കുരങ്ങന്‍മാര്‍ കൂട്ടമായി ആക്രമിച്ചതിനെത്തുടര്‍ന്ന് ടെറസില്‍ നിന്ന് വീണ് മരിച്ചു. ബിഹാറിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം. പ്രിയ കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.

വീടിന്റെ ടെറസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങന്‍മാര്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുരങ്ങന്‍മാര്‍ ആക്രമിക്കുന്നത് കണ്ട് ഗ്രാമവാസികള്‍ ബഹളം വെച്ചപ്പോള്‍ പെണ്‍കുട്ടി ടെറസിനോടു ചേര്‍ന്നുള്ള സ്റ്റെയര്‍കെയ്‌സിലേയ്ക്ക് ഓടി. അതിനിടയിലാണ് ഒരു കുരങ്ങന്‍ പെണ്‍കുട്ടിയെ തള്ളിയിട്ടത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴി ഒപ്പിടിപ്പിച്ചു'; ഇഡിക്കെതിരെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ

കാസർകോടിന്റെ പ്രകൃതിഭംഗി തൊട്ടറിയാൻ 'പൊസഡി ഗുംപെ'; വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഡിടിപിസി

മലയാളത്തിലേക്ക് തിരിച്ചെത്തി മേനക; ഒപ്പം കൊറിയൻ താരം അമി ജങും, 'ഒരു കൊറിയൻ കൺഫ്യൂഷൻ' തുടങ്ങി