കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍/ഫയല്‍ 
India

കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നു; ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്‍ശം. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്‍ശം. 

ഭൂരിഭാഗം കര്‍ഷകരും വിദഗ്ധരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ല. ജനുവരി 19ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ നിയമത്തിലെ വകുപ്പുകള്‍ ഓരോന്നായി എടുത്ത് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുത്. ശേഷം നിയമങ്ങള്‍ പിന്‍വലിക്കുക എന്നതൊഴികെയുള്ള അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് തോമര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

മണ്ഡികള്‍, വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന നിര്‍ദേശം കര്‍ഷക സംഘടനകള്‍ക്ക് അയച്ചിട്ടുണ്ടെന്നും തോമര്‍ വ്യക്തമാക്കി. കാര്‍ഷികാവശിഷ്ടം കത്തിക്കലുമായും വൈദ്യുതിയുമായും ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് മാത്രമാണ് കര്‍ഷകസംഘടനകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT