പ്രതീകാത്മക ചിത്രം 
India

കോവിഡ് പേടിച്ച് കുടുംബം ഒന്നടങ്കം വിഷം കഴിച്ചു; അമ്മയും മൂന്ന് വയസ്സുകാരനും മരിച്ചു 

മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


മധുര: കോവിഡ് പേടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും കുഞ്ഞും മരിച്ചു. 23കാരി ജ്യോതികയും മൂന്ന് വയസ്സുകാരന്‍ മകനുമാണ് മരിച്ചത്. മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മൂന്ന് പേര്‍ രക്ഷപെട്ടു. 

ഭര്‍ത്താവിന്റെ മരണത്തോടെ ജ്യോതികയുടെ അമ്മ ലക്ഷമി തകര്‍ന്ന അവസ്ഥയിലായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് നാഗാര്‍ജുന കഴിഞ്ഞ മാസമാണ് മരിച്ചത്. ശനിയാഴ്ച ജ്യോതികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരും വൈറസ് ബാധിതരാകുമെന്ന് ഭയന്നാണ് കുടുംബം ഒന്നടങ്കം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ജ്യോതികയും മകനും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21