കലാവതി ഭുരിയ 
India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ജൊബാത് മണ്ഡലത്തിലെ പ്രതിനിധിയായ കലാവതി ഭുരിയ (49) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.

പന്ത്രണ്ടു ദിവസം മുമ്പാണ് കലാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ എഴുപതു ശതമാനം അണുബാധ വന്ന കലാവതി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിച്ചിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇന്നലെ പെട്ടെന്നു രോഗനില വഷളായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി കാന്തിലാല്‍ ഭൂരിയയുടെ മരുമകളാണ് കലാവതി. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. കലാവതിയുടെ മരണത്തില്‍ ഒട്ടേറെ നേതാക്കള്‍ അനുശോചനം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം