പ്രതീകാത്മക ചിത്രം 
India

സഹോദരിയുമായി ഒളിച്ചോടി, യുവാവിന്റെ ഇരുകൈകളും വെട്ടിമാറ്റി; അറുത്തെടുത്ത തലയുമായി സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍,  22കാരി തൂങ്ങിമരിച്ചു

മധ്യപ്രദേശില്‍ സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. സംഭവം അറിഞ്ഞ സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭുരഭിമാന കൊലയെന്ന്‌ പൊലീസ് പറയുന്നു.

 ജബല്‍പൂരിലാണ് സംഭവം. 35 വയസുള്ള ബ്രിജേഷ് ബര്‍മനാണ് കൊല്ലപ്പെട്ടത്. ധീരജ് ശുക്ലയുടെ 22 വയസുള്ള സഹോദരിയാണ് ജീവനൊടുക്കിയത്. ബ്രിജേഷ് ബര്‍മന്റെ അറുത്തെടുത്ത തലയുമായാണ് ധീരജ് ശുക്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഒരു കൈയില്‍ കോടാലിയുമായാണ് യുവാവ് സ്‌റ്റേഷനില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിജേഷും ധീരജിന്റെ സഹോദരിയും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുമാസം മുന്‍പ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ് അവരവരുടെ വീടുകളില്‍ ഏല്‍പ്പിച്ചു. വിവാഹത്തില്‍ രോഷാകുലനായ ധീരജ് സഹോദരീഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൃഷിയിടത്തില്‍ വച്ചാണ് ബ്രിജേഷ് ബര്‍മനെ ധീരജ് ആക്രമിച്ചത്. തല വെട്ടിയെടുക്കുന്നതിന് മുന്‍പ് ബ്രിജേഷിന്റെ ഇരു കൈകളും അറുത്തെടുത്തു. തുടര്‍ന്നാണ് ബ്രിജേഷിനെ യുവാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ധീരജിനെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT