പ്രതീകാത്മക ചിത്രം 
India

'എംപി ബലാത്സംഗം ചെയ്തു'; തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 24കാരി മരിച്ചു

ഗുരുതരമായി പരിക്കേറ്റ യുവതി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബിഎസ്പി എംപി അതുല്‍ റായി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ നീതിനിഷേധിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിക്ക് മുന്നില്‍വച്ച് തീകൊളുത്തിയ ഉത്തര്‍പ്രദേശ് യുവതി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീം കോടതിക്ക് മുമ്പില്‍വച്ച് ഗാസിയാബാദ് സ്വദേശിയായ യുവതിയും സുഹൃത്തും ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കേസില്‍ ഉത്തര്‍പ്രദേശ് പോലീസും ജുഡീഷ്യറിയും ഒത്തുകളിച്ച് നീതി നിഷേധിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. 

ഗുരുതരമായി പരിക്കേറ്റ യുവതി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2019ല്‍ ബിഎസ്പി എംപി അതുല്‍ റായി ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് പോലീസും ജുഡീഷ്യറിയും ഒത്തുകളിച്ച് നീതി നിഷേധിക്കുകയും തങ്ങള്‍ക്കെതിരെ വ്യാജ കേസെടുക്കുന്നു എന്നും ആരോപിച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ആരോപണം ഫേസ്ബുക്ക് ലൈവിലൂടെയും യുവതി ആവര്‍ത്തിച്ചിരുന്നു. 

ജീവന് ഭീഷണി ഉള്ളതിനാല്‍ കേസ്  അലഹബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി മാര്‍ച്ചില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2019ല്‍ യുവതിയുടെ പരാതിയില്‍ അതുല്‍ റായിക്കെതിരെ കേസ് എടുക്കുകയും ജയിലയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ 2020 മാര്‍ച്ചില്‍ അതുല്‍ റായിയുടെ സഹോദരന്‍ കേസില്‍ യുവതി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന  പരാതി നല്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 2ന് വാരണാസി കോടതി പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം