മുകുള്‍ റോയ് / ഫയല്‍ ചിത്രം 
India

'തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം വീട് പോലെ', മുകുള്‍ റോയിയുടെ സഹോദരീഭര്‍ത്താവ് ബിജെപി വിട്ടു

പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ വൈറസ് പ്രസിഡന്റ് മുകുള്‍ റോയിയുടെ സഹോദരീഭര്‍ത്താവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ വൈറസ് പ്രസിഡന്റ് മുകുള്‍ റോയിയുടെ സഹോദരീഭര്‍ത്താവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് മുകുള്‍ റോയിയുടെ ബന്ധു ശ്രീജോണ്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയത്.

രണ്ടു വര്‍ഷം പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ബിജെപിയെ മനസിലാക്കാന്‍ സാധിച്ചില്ലെന്ന് ശ്രീജോണ്‍ റോയ് പറഞ്ഞു.മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ വീടിനോടാണ് ശ്രീജോണ്‍ ഉപമിച്ചത്.

2019 ഫെബ്രുവരി 21നാണ് ശ്രീജോണ്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം പാര്‍ട്ടിയുമായി സഹകരിച്ചിട്ടും ബിജെപി എന്താണ് എന്ന് ഇതുവരെ മനസിലായിട്ടില്ല. എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ശ്രീജോണ്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വീട് പോലെയാണ് എന്ന് പറഞ്ഞ മുകുള്‍ റോയിയുടെ ബന്ധു, എല്ലാവരും തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോള്‍ പ്രായോഗികമായി സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നാണ് എന്നും പറഞ്ഞു.  മുകുള്‍ റോയ്‌യുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT