Mulayam s son Prateek and Aparna Yadav 
India

'അവള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ത്തു, വിവാഹ മോചനം വേണം', ബിജെപി നേതാവായ ഭാര്യയ്ക്കെതിരെ മുലായം സിങ് യാദവിന്റെ മകന്‍

പ്രശസ്തിയും സ്വാധീനവും നയിക്കുന്ന സ്വാര്‍ഥയായ സ്ത്രീയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണെന്നും പ്രതീക്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് വിവാഹ മോചനത്തിന്. ബിജെപി നേതാവ് കൂടിയായ ഭാര്യ അപര്‍ണ ബിഷ്ത് കുടുംബങ്ങള്‍ തകര്‍ത്തു എന്ന് ആരോപിച്ചാണ് പ്രതീകിന്റെ നീക്കം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതീക് അപര്‍ണയ്ക്ക് എതിരെ രംഗത്തെത്തിയത്. അപര്‍ണ യാദവിനെ 'കുടുംബത്തെ നശിപ്പിക്കുന്നവള്‍' എന്നാണ് പ്രതീക് വിശേഷിപ്പിച്ചത്. പ്രശസ്തിയും സ്വാധീനവും നയിക്കുന്ന സ്വാര്‍ഥയായ സ്ത്രീയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണെന്നും പ്രതീക് പോസ്റ്റില്‍ പറയുന്നു.

വിശദമായ കുറിപ്പിലൂടെയാണ് പ്രതീക് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ അപര്‍ണയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അവര്‍ എന്റെ കുടുംബബന്ധങ്ങള്‍ നശിപ്പിച്ചു. പ്രശസ്തയും സ്വാധീനമുള്ള വ്യക്തിയാകുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. മോശം മാനസികാവസ്ഥയിലൂടെയാണ് താനിപ്പോള്‍ കടുന്നുപോകുന്നത്. അവരുമായുള്ള വിവാഹ ബന്ധം ജീവിതത്തിലെ മോശം തീരുമാനമാണെന്ന് ഇപ്പോള്‍ കരുതുന്നു. എന്നും പ്രതീക് പറയുന്നു. എന്നാല്‍, വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളോട് അപര്‍ണ യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടിയും ബിജെപിയും ഇതുവരെ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

മുലായം സിങ് യാദവിന്റെ രണ്ടാം ഭാര്യ സാധന യാദവിന്റെ മകനാണ് പ്രതീക് യാദവ്. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ അപര്‍ണ യാദവ് മത്സരിച്ചിരുന്നെങ്കും പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അപര്‍ണ ബിജെപിയോട് അടുത്തത്. 2024 സെപ്റ്റംബറില്‍ ഉത്തര്‍ പ്രദേശ് വനിതാ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണായി നിയമിതയാവുകയും ചെയ്തു.

Samajwadi Party founder Mulayam Singh Yadav's son Prateek Yadav on Monday alleged that his wife Aparna Bisht Yadav, a BJP leader, has ruined his family ties and he would seek a divorce at the earliest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

ദീപകിന്റെ മരണം: മാതാപിതാക്കളുടെയും സുഹൃത്തിന്റേയും മൊഴി രേഖപ്പെടുത്തി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

'ഞങ്ങളുടെ അയല്‍പക്കത്ത് ഭീകരത വളര്‍ത്താന്‍ സഹായിക്കരുത്'; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ

'ഒരു തവണ കൂടി തെറ്റ് തിരുത്താന്‍ അവസരം നല്‍കിയതാണ്, എന്നിട്ടും പഴയപടി'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

SCROLL FOR NEXT