പ്രതീകാത്മക ചിത്രം 
India

കടം വാങ്ങിയ നൂറ് രൂപ തിരികെ നല്‍കിയില്ല; ഉറങ്ങി കിടന്ന 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു

കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ ഗിര്‍ഗാമില്‍ ശനിയാഴ്ചയാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശിയായ അര്‍ജുന്‍ യശ്വന്ത് സിങ്ങ് സര്‍ഹാര്‍ ആണ് മരിച്ചത്. ഇയാള്‍ മുംബൈയിലെ ഈ പ്രദേശത്ത് ചെറിയ ജോലികള്‍ ചെയ്യുന്നയാളാണ്. സഹപ്രവര്‍ത്തകനില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ നൂറ് രൂപ കടം വാങ്ങിയിരുന്നു. ഇതേ ചൊല്ലി ശനിയാഴ്ച ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. 

രാത്രി മദ്യലഹരിയിലായിരുന്നു ഇരുവരും തമ്മില്‍ വഴക്കിട്ടത്. അതിന് ശേഷം അര്‍ജുന്‍ യശ്വന്ത് സിങ്ങ് ഉറങ്ങാനായി പോയി. പുലര്‍ച്ചെ സുഹൃത്ത്‌
ഉറങ്ങി കിടക്കുന്നതിനിടെ സിമിന്റ് കട്ടകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു