മുംബൈ- ഗൊരഖ്പൂര്‍ ഗോദാന്‍ എക്‌സ്പ്രസിന് തീപിടിച്ചു പിടിഐ
India

മുംബൈ- ഗൊരഖ്പൂര്‍ ഗോദാന്‍ എക്‌സ്പ്രസിന് തീപിടിച്ചു; രണ്ട് ബോഗികള്‍ കത്തനശിച്ചു

നാസിക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍നിന്ന് ഗൊരഖ്പുരിലേക്ക് പുറപ്പെട്ട ഗോദാന്‍ എക്‌സ്പ്രസിനു തീ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയില്‍വേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തീ പിടിത്തത്തില്‍ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള പാഴ്‌സല്‍ ബോഗികള്‍ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

നാസിക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. തീ പടര്‍ന്ന ബോഗികള്‍ ഉടന്‍ തന്നെ വേര്‍പെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെയില്‍വേ പൊലീസും ഫയര്‍ ബ്രിഗേഡും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന 'ഡബിള്‍ എന്‍ജിന്‍'; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

കൂട്ടലും കുറയ്ക്കലും കഴിഞ്ഞാൽ അടിപതറുന്നു; ആൽജിബ്രയും ഭിന്നസംഖ്യകളും കേരളത്തിലെ കുട്ടികൾക്ക് കീറാമുട്ടി

'പടം ഉന്നുടേത്, കമന്റ് ബോക്‌സ് എന്നുടേത്'; രണ്ട് സെക്കന്റില്‍ ട്രെയിലര്‍ തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്‍?

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ

ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ