ഫയൽ ചിത്രം 
India

'ഹൈജാക്ക്' ചെയ്യുമെന്ന് ഫോണില്‍ സംസാരിച്ചു; വിമാനയാത്രികന്‍ അറസ്റ്റില്‍

മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഫോണില്‍ ഹൈജാക്കിങിനെ കുറിച്ച് സംസാരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

'ഡല്‍ഹിയിലേക്ക് പോകാനിരുന്ന വിസ്താര വിമാനത്തിലെ ഒരു ക്രൂ അംഗം, ഒരു യാത്രക്കാരന്‍ തന്റെ ഫോണില്‍ ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഉടന്‍ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു'  - പൊലീസ് പറഞ്ഞു.

പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2021 മുതല്‍ ചികില്‍സയിലാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെപിസിസി നേതൃമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് സണ്ണി ജോസഫ്

'ഹയ്യത്തടാ' വിളിയിൽ ഇരമ്പുന്ന ഗോദ; കുന്നംകുളത്ത് വീറും വാശിയുമായി ഓണത്തല്ല്; പാരമ്പര്യം കാത്ത് കാരണവന്മാരും കുട്ടികളും

ഓണസദ്യയിലെ വിഭവങ്ങൾ എന്തൊക്കെ? സമൃദ്ധമായ ഓണവിരുന്നിലെ രുചിവൈവിധ്യം

ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച് മെത്താഫെറ്റമിന്‍ കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ഡ്യൂട്ടി കഴിഞ്ഞാൽ മണ്ണിലേക്ക്; അറ്റൻഷനിൽ ചിരിച്ച് ഓണപ്പൂക്കൾ; രാഹുൽ എന്ന 'പൊലീസ് കർഷകൻ'