മെട്രോ പാലത്തിന്റെ ഗര്‍ഡര്‍ വാഹനങ്ങള്‍ക്ക്‌ മുകളിലേക്ക് തകര്‍ന്നു വീണു ഉണ്ടായ അപകടം  
India

നിര്‍മാണത്തിനിടെ മെട്രോ പാലത്തിന്റെ ഗര്‍ഡര്‍ വാഹനങ്ങള്‍ക്ക്‌ മുകളിലേക്ക് വീണു; ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

നേരത്തെ ഗര്‍ഡറിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ മുളുന്ദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ പാലത്തിന്റെ ഗര്‍ഡര്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ എല്‍ബിഎസ് റോഡിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഫാക്ടറിക്ക് സമീപമാണ് അപകടമുണ്ടായത്. രംധന്‍ യാദവ് എന്നായാളാണ് മരിച്ചത്.

ഓട്ടോറിക്ഷയ്ക്കും സ്‌കോഡാ കാറിന് മുകളിലേക്കുമാണ് മെട്രോ ലൈനിന്റെ ഗര്‍ഡര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. രാജ്കുമാര്‍ ഇന്ദ്രജിത് യാദവ്, മഹേന്ദ്ര പ്രതാപ് യാദവ്. ദീപ റുഹിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയില്‍ ഉണ്ടായവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഗെയ്ക്വാദ് രംഗത്തെത്തി. മുംബൈ നിവാസികളുടെ ജീവന് വിലയില്ലേ എന്ന് അവര്‍ ചോദിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ അടിസ്ഥാന വികസനങ്ങളുടെ പരസ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വികസനം ആവശ്യമാണെങ്കിലും, അത് പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കിയാകരുത്, വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നേരത്തെ ഗര്‍ഡറിലെ വിള്ളല്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Mumbai: One dead, three injured as parapet wall slab of metro rail line falls onto vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

നിതിന്‍രാജിന്റ മരണം: ഡോ. എംകെ റാമിനെ പുറത്താക്കും; തീരുമാനം മാനേജ്‌മെന്റ് യോഗത്തില്‍

'വാഴ കണ്ട് മകള്‍ വിളിച്ചു, കരിച്ചില്‍ കാരണം സംസാരിക്കാനായില്ല'; കണ്ണും മനസും നിറഞ്ഞ് ബിജുക്കുട്ടന്‍

'ഇറാനുമായി വ്യാപാര-ഊര്‍ജ്ജ കരാറുകളുണ്ട്, മറ്റുള്ളവര്‍ ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ട'; അമേരിക്കയ്ക്ക് താക്കീതുമായി ചൈന

'അശാന്തി പര്‍വങ്ങള്‍'; നിലവിളികള്‍ നിലയ്ക്കാത്ത ലോകം, അറിയാം, ആഗോള രാഷ്ട്രീയത്തിലെ ഏഴു സംഘര്‍ഷ ഭൂമികള്‍

SCROLL FOR NEXT