'വാഴ കണ്ട് മകള്‍ വിളിച്ചു, കരിച്ചില്‍ കാരണം സംസാരിക്കാനായില്ല'; കണ്ണും മനസും നിറഞ്ഞ് ബിജുക്കുട്ടന്‍

ഭാര്യയ്ക്ക് മനസിലായി അവള്‍ കരയുകയാണെന്ന്.
Biju Kuttan
Biju Kuttan
Updated on
1 min read

ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത കുതിപ്പ് തുടരുകയാണ് വാഴ 2. ഇപ്പോഴിതാ വാഴയുടെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നു. വാഴ ടുവില്‍ കയ്യടി നേടുന്ന താരങ്ങളിലൊരാള്‍ ബിജുക്കുട്ടനാണ്. കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളിലേക്കുള്ള ബിജുക്കുട്ടന്റെ ചുവടുമാറ്റത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകര്‍.

Biju Kuttan
'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

കണ്ണും മനസും നിറയ്ക്കുന്നായിരുന്നു വാഴ 2വിലെ ബിജുക്കുട്ടന്റെ പ്രകടനം. ചിത്രം കണ്ട ശേഷമുള്ള തന്റെ മകളുടെ പ്രതികരണത്തെക്കുറിച്ചുള്ള ബിജുക്കുട്ടന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബിജുക്കുട്ടന്‍ മനസ് തുറന്നത്.

Biju Kuttan
'വെറുതേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളാണ് ഞാൻ'; വിവാഹത്തിന് ശേഷം ​ഗൗരവം കുറച്ചു കൂടിയോ ?മറുപടിയുമായി നടൻ ആര്യ

''എന്റെ മകള്‍ സിനിമ കണ്ടുകഴിഞ്ഞ് എന്നെ വിളിച്ചു. ഹലോ എന്ന് പറഞ്ഞു, ഞാന്‍ ആ എന്ന് മറുപടി നല്‍കി. പിന്നെ ഞാന്‍ ചോദിച്ചു, പടം എങ്ങനെയുണ്ട്? അതിന് അവള്‍ ചോദിച്ചത്, അച്ഛന്‍ മ്യൂസിക് കേള്‍ക്കുന്നുണ്ടോ? എന്നായിരുന്നു. അതിന് ശേഷം അവള്‍ ഒന്നും സംസാരിച്ചില്ല. സംസാരിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ലെന്ന് തോന്നി. അപ്പോള്‍ എന്റെ ഭാര്യയ്ക്ക് മനസിലായി അവള്‍ കരയുകയാണെന്ന്. കുറച്ച് കഴിഞ്ഞ് അവള്‍ നേരെ വീട്ടിലേക്ക് വന്നു. ഒന്നും മിണ്ടിയില്ല. ആ നിശബ്ദത തന്നെ അവളുടെ വികാരങ്ങളെ പറഞ്ഞു തന്നു'' ബിജുക്കുട്ടന്‍ പറയുന്നു.

പുതിയ തലമുറയ്‌ക്കൊപ്പം വാഴ കണ്ട അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ''ജെന്‍സി പിള്ളേര്‍ക്കൊപ്പം സിനിമ കണ്ടിരുന്നു. ആദ്യത്തെ പകുതിയില്‍ അവര്‍ കയ്യടിയും പേപ്പര്‍ ഏറും ചിരിയുമൊക്കെയായിരുന്നു. ഇന്റര്‍വെല്ലിന് ശേഷം 25 മിനുറ്റ് ആ പിള്ളേരാരും മിണ്ടിയിട്ടില്ല. ഞാന്‍ നോക്കുമ്പോള്‍ കരയുകയാണ് പലരും. അത് അത്ഭുതമായിട്ട് തോന്നി. അവര്‍ക്ക് ഇമോഷണലി അടുപ്പമില്ലെന്നും സങ്കടമൊന്നുമില്ല എന്നുമാണല്ലോ പറയുക. അവര്‍ നടക്കുന്നതും അങ്ങനെയാണല്ലോ. പക്ഷെ അങ്ങനെയൊന്നുമല്ലെന്നാണ് എനിക്ക് തോന്നിയത്'' എന്നാണ് താരം പറയുന്നത്.

Summary

Biju Kuttan shares how his daughter reacted to Vaazha 2. She called and cried without even saying a word.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com