Mumbai taxi driver's idea to supporting his son's amateur rap music youtube channel 
India

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

മുംബൈയില്‍ നിന്നുള്ള ദിവ്യുഷി സിന്‍ഹ എന്ന യുവതിയാണ് ക്യൂ ആര്‍ കോഡിന്റെ രഹസ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഇല്ലാത്തവര്‍ കുറവാണ്, അതല്ലെങ്കില്‍ ബന്ധുകളോ സുഹൃത്തുക്കളോ തങ്ങളുടെ ചാനലുകള്‍ക്ക് വേണ്ടി ഒരിക്കലെങ്കിലും നമ്മളെ സമീപിച്ചും കാണും. ഇത്തരത്തില്‍ സ്വന്തം മകന്റെ യൂട്യൂബ് ചാനലിന്റെ പ്രചാരണത്തിനായി ഒരു പിതാവ് സ്വീകരിച്ച വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റിന് ഉപയോഗിക്കുന്ന ക്യൂആര്‍ കോഡിന് സമാനമായ കോഡ് പങ്കുവച്ചാണ് ടാക്‌സി ഡ്രൈവറായ പിതാവ് മകന്റെ യൂട്യൂബ് ചാനലിന് പ്രചാരണം നല്‍കുന്നത്. ഇതുള്ളത് സ്വന്തം വാഹനത്തിലും. വ്യത്യസ്തമായ ഒരു അനുഭവം എന്ന പേരില്‍ മുംബൈയിലുള്ള മാർക്കറ്റിങ് പ്രൊഫഷണല്‍ ദിവ്യുഷി സിന്‍ഹ എന്ന യുവതിയാണ് ക്യൂ ആര്‍ കോഡിന്റെ രഹസ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മുംബൈയുടെ തനത് ടാക്‌സിയായ ബ്ലാക്ക് ആന്‍ഡ് യെല്ലോ ക്യാബിലായിരുന്നു യുവതിയുടെ യാത്ര. അതിന്റെ മുന്‍ സീറ്റില്‍ ഒരു ക്യൂആര്‍ കോഡും ഉണ്ടായിരുന്നു. ഡിജിറ്റല്‍ പേമെന്റുണ്ടല്ലോ എന്ന ആശ്വസിച്ചിരുക്കുമ്പോഴാണ് ഡ്രൈവര്‍ അത് പേയ്‌മെന്റിനുള്ള കോഡല്ല മറിച്ച് റാപ്പ് മ്യൂസിക് ഉള്ളടക്കമായിട്ടുള്ള തന്റെ മകന്റെ യൂട്യൂബ് ചാനലിലേക്കുള്ള ഗേറ്റ് വേ ആണെന്ന് വെളിപ്പെടുത്തിയത്. ക്യൂ ആര്‍ കോഡിന്റെയും അതിന്റെ കൂടെയുള്ള കുറിപ്പിന്റെയും ചിത്രങ്ങളും യുവതി ഷെയര്‍ ചെയ്തിട്ടുണ്ട്.

'ഹലോ ഞാന്‍ രാജ്, ഞാന്‍ ഈ ടാക്‌സി ഡ്രൈവറുടെ മകനാണ്, സ്‌കാന്‍ ചെയ്യൂ, ഇത് എന്റെ യൂട്യൂബ് ചാനലാണ്, അതില്‍ ഞാന്‍ റാപ്പ് മ്യൂസിക്കാണ് ഷെയര്‍ ചെയ്യുന്നത്. ദയവായി ലൈക്ക് ചെയ്യുക, ഷെയര്‍ ചെയ്യുക, സബ്‌സ്‌ക്രൈബ് ചെയ്യുക, നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി' എന്നാണ് ക്യൂ ആര്‍ കോഡിന് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ഏതായാലും യാത്രക്കാരെ സബ്‌സ്‌ക്രൈബര്‍മാരാക്കുന്ന ഐഡിയ കൊള്ളാം എന്നാണ് ദിവ്യുഷിയുടെ അഭിപ്രായം.

യുവതിയുടെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഐഡിയ കിടിലമാണെന്ന് സോഷ്യല്‍ മീഡിയ കമന്റുകളും പറയുന്നു.

Mumbai taxi driver's innovative approach to supporting his son's amateur rap music.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT