പ്രതീകാത്മക ചിത്രം 
India

34കാരിയെ ബലാത്സംഗം ചെയ്തു; ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗത്ത് കുത്തികയറ്റി; ഗുരുതരാവസ്ഥയില്‍

നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കി. 34കാരിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 

സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാക്കിനിക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരാള്‍ യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. 

റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തിനുള്ളിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.  വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം