AI image meta ai
India

ഒരു ലിറ്റര്‍ പാല്‍ ഓര്‍ഡര്‍ ചെയ്തു, 71 കാരിക്ക് നഷ്ടമായത് 18.5 ലക്ഷം രൂപ

രണ്ട് ദിവസത്തിനുള്ളില്‍ തന്റെ ബാങ്ക് സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടതായി വയോധിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓണ്‍ലൈനായി പാല്‍ ഓഡര്‍ ചെയ്ത സ്ത്രീക്ക് 18.5 ലക്ഷം രൂപ നഷ്ടപ്പെട്ടു. 71 കാരിയാണ് ഒരു ലിറ്റര്‍ പാല്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ദിവസത്തിനുള്ളില്‍ തന്റെ ബാങ്ക് സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടതായി വയോധിക പൊ ലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് 4നാണ് സംഭവം. പാല്‍ കമ്പനിയുടെ എക്‌സിക്യൂട്ടിവ് എന്ന പേരില്‍ ദീപക് എന്നയാളില്‍ നിന്നാണ് ഇവര്‍ക്ക് ഒരു കോള്‍ ലഭിച്ചത്. പാല്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ നമ്പറിലേയ്ക്ക് ഒരു ലിങ്ക് അയച്ചു.

കോള്‍ കട്ട് ചെയ്യാതെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനും തുടര്‍ന്ന് തങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സ്ത്രീയോട് നിര്‍ദേശിച്ചു. ഒരു മണിക്കൂറിലധികം കോള്‍ നീണ്ടു പോവുകയും ചെയ്തു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായില്ലെന്ന് പറഞ്ഞ് അയാള്‍ കോള്‍ കട്ട് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം വീണ്ടും അതേ ആള്‍ തന്നെ വീണ്ടും പരാതിക്കാരിയെ വിളിച്ചു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാരിയില്‍ നിന്ന് കൈക്കലാക്കി.

പതിവ് ബാങ്ക് സന്ദര്‍ശനത്തിനിടെയാണ് തന്റെ അക്കൗണ്ടില്‍ നിന്ന് 1.7 ലക്ഷം രൂപ നഷ്ടമായത് പരാതിക്കാരിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.

മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി പരാതിക്കാരിക്ക് 18.5 ലക്ഷം രൂപയാണ് നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരി ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ കഴിഞ്ഞു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Mumbai woman tries of order milk online, ends up losing Rs 18.5 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT