പ്രതീകാത്മക ചിത്രം 
India

മുംബൈയിലും പ്ലാസ്റ്റിക് ബാഗില്‍ സ്ത്രീയുടെ മൃതദേഹം; മകള്‍ കസ്റ്റഡിയില്‍

 ബംഗളൂരുവില്‍ വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് സമാനമായ സംഭവം മുംബൈയിലും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ബംഗളൂരുവില്‍ വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് സമാനമായ സംഭവം മുംബൈയിലും. പ്ലാസ്റ്റിക് ബാഗില്‍ 53കാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ 22കാരിയായ മകളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

മുംബൈ ലാല്‍ബാഗ് ഏരിയയിലാണ് സംഭവം. പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 53കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മകളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരുന്നതായി ഡിസിപി പ്രവീണ്‍ മുണ്ടെ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരു റെയില്‍വേ സ്റ്റേഷനിലാണ് വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലുമാസത്തിനിടെ ബംഗളൂരുവില്‍ സമാനമായ രീതിയില്‍ മൂന്ന് സംഭവങ്ങള്‍ ഉണ്ടായത് നഗരവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'