India

'ഒരു ലക്ഷ്മി പടക്കമോ ഗണേശ പടക്കമോ വില്‍ക്കരുത്, ലംഘിച്ചാല്‍ പ്രത്യാഘാതം ഗുരുതരം'; മുസ്ലീം കച്ചവടക്കാര്‍ക്ക് ഭീഷണി ( വീഡിയോ)

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഹിന്ദു ദൈവങ്ങളുടെ പേരില്‍ പടക്കം വില്‍ക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാര്‍ക്ക് ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഹിന്ദു ദൈവങ്ങളുടെ പേരില്‍ പടക്കം വില്‍ക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാര്‍ക്ക് ഭീഷണി. ഹിന്ദു ദൈവങ്ങളുടെ പേരും ചിത്രങ്ങളും വച്ചുള്ള പടക്കങ്ങളാണ് സാധാരണയായി ദീപാവലിക്ക് വില്‍ക്കുന്നത്.  പടക്കങ്ങള്‍ വില്‍ക്കരുതെന്നും സ്റ്റോക്ക് ചെയ്യരുതെന്നും ഭീഷണി മുഴക്കി അക്രമി സംഘം കടകളില്‍ അതിക്രമിച്ചു കയറിയതായി മുസ്ലീം കച്ചവടക്കാര്‍ ആരോപിക്കുന്നു.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. കാവി നിറത്തിലുള്ള ഷാള്‍ അഞ്ഞിഞ്ഞ് എത്തിയ സംഘം ഭീഷണി മുഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനിയും ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള പടക്കങ്ങള്‍ വിറ്റാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുസ്ലീം കച്ചവടക്കാര്‍ക്ക് നേരെയുള്ള ഇവരുടെ ഭീഷണി.

'ഒരു ലക്ഷ്മി പടക്കമോ, ഒരു ഗണേശ പടക്കമോ ഇനി ഈ കടയില്‍ നിന്ന് വില്‍ക്കാന്‍ പാടില്ല. ഭീഷണി ലംഘിച്ച് വിറ്റാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും' - സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഭീഷണിയില്‍ ഭയന്ന് വിറച്ച് കച്ചവടക്കാര്‍ ഇതിന് സമ്മതം മൂളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.മുസ്ലീം കച്ചവടക്കാര്‍ക്ക് എതിരെ ഭീഷണി മുഴക്കിയ അക്രമിസംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവാസ് ജില്ലാ കളക്ടര്‍ അറിയിച്ചു. വായുമലിനീകരണം കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ താല്‍ക്കാലികമായി പടക്കവില്‍പ്പന നിരോധിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT