Muslim Youth League 
India

മുസ്ലിം യൂത്ത് ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനം 2027 നവംബറിൽ മീററ്റിൽ: കശ്മീർ മുതൽ കന്യാകുമാരി വരെ 'യുവ ഭാരത് യാത്ര'

വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ 'അഹിംസ ആക്ട്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്രത്തിലെ പ്രഥമ സമ്പൂർണ്ണ ദേശീയ സമ്മേളനം 2027 നവംബർ 5, 6 തീയതികളിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം യുവജന പ്രതിനിധികൾ സമ്മേളനത്തിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിൽ ചേർന്ന ദേശീയ കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി ഷിബു മീരാനുമാണ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ദേശീയ സമ്മേളനത്തിന് മുന്നോടിയായി 2026 ഡിസംബർ 30-നകം എല്ലാ സംസ്ഥാനതല സമ്മേളനങ്ങളും പൂർത്തിയാക്കുമെന്നും നേതൃത്വം അറിയിച്ചു

ദേശീയ സമ്മേളനത്തിന്റെ പ്രചാരണാർത്ഥവും രാജ്യത്തെ യുവാക്കളെ ഒരുമിച്ച് അണിനിരത്തുന്നതിനുമായി 2027 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന യുവ ഭാരത് യാത്ര സംഘടിപ്പിക്കും. രണ്ട് ഘട്ടങ്ങളായാണ് യാത്ര പൂർത്തിയാക്കുക. ഒന്നാം ഘട്ട യുവ ഭാരത് യാത്ര കശ്മീരിൽ നിന്ന് ആരംഭിച്ച് ബിഹാറിലെ കിഷൻഗഞ്ചിൽ സമാപിക്കും. തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട യാത്ര രാജ്യത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരിയിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയാൻ പ്രത്യേക കേന്ദ്ര നിയമമായ 'അഹിംസ ആക്ട്' നടപ്പാക്കണമെന്ന സുപ്രധാന ആവശ്യവും യൂത്ത് ലീഗ് മുന്നോട്ടുവെക്കുന്നു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10-ന് ന്യൂഡൽഹിയിൽ വിപുലമായ സംഗമം സംഘടിപ്പിക്കും. വർഗീയതയുടെയും ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളുടെയും ഇരകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നാൽപതോളം പേരുടെ കുടുംബാംഗങ്ങൾ ഈ ദേശീയ സംഗമത്തിൽ പങ്കെടുക്കും.

നിയമവിദഗ്ദ്ധർ, ജനപ്രതിനിധികൾ, പൗരാവകാശ-സാമൂഹിക പ്രവർത്തകർ തുടങ്ങിയ പ്രമുഖർ സംഗമത്തിൽ അണിനിരക്കും. ഇവരിൽനിന്ന് സ്വീകരിക്കുന്ന നിർദ്ദേശങ്ങളുടെയും നിയമപരമായ പരിശോധനകളുടെയും അടിസ്ഥാനത്തിൽ നിർദ്ദിഷ്ട 'അഹിംസ ആക്ടിന്റെ' കരട് രേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ദേശീയ ട്രഷറർ അൻസാരി മദർ, ദേശീയ സെക്രട്ടറി സി.കെ. ഷാക്കിർ എന്നിവരും സന്നിഹിതരായിരുന്നു.

The Muslim Youth League (MYL) has formally announced that its first-ever plenary national conference will be held on November 5 and 6, 2027, in Meerut, Uttar Pradesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമരം ചെയ്യണമെങ്കിൽ യുഎസിൽ പോകൂ, ഇവിടെ നടക്കില്ല'; നിരുപാധികം മാപ്പ് പറയാൻ നടൻ ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി; രാജ്യം വിടാനുള്ള നോട്ടീസിൽ താൽക്കാലിക ആശ്വാസം

'തട്ടിക്കൊണ്ടു പോകുന്നത് കൂടിയാൽ രാമായണത്തെ കുറ്റം പറയുമോ ?'; രാം ​ഗോപാൽ വർമയ്ക്ക് വിമർശനം

'അഞ്ചാം പാതിര'യ്ക്ക് ശേഷം ഇത് അഞ്ചാം തവണ; ചാക്കോച്ചനു കൈകൊടുത്ത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്

ഡേറ്റ വേണ്ട? 'വോയ്‌സ് ഒണ്‍ലി' റീചാര്‍ജ് ₹147 മുതല്‍; പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

പിപി ദിവ്യക്കെതിരായ അഴിമതി അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്: 12 കോടിയുടെ പദ്ധതി ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തു