പ്രതീകാത്മക ചിത്രം 
India

'ആകെയുള്ള സമ്പാദ്യം 600 രൂപ; ശരീരം തകർന്നു'; ചെയ്യാത്ത കുറ്റത്തിന് 20 വർഷം ജയിലിൽ; മോചിതനായ 43 കാരൻ പറയുന്നു

ബലാത്സം​ഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചയാൾ നിരപരാധിയെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്


ലക്നൗ: ബലാത്സം​ഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചയാൾ നിരപരാധിയെന്ന് കോടതി. അലഹബാ​ദ് കോടതിയാണ് ബലാത്സം​ഗക്കേസിൽ വിഷ്ണു തിവാരിയെ കുറ്റവിമുക്തനാക്കിയത്. ബുധനാഴ്ച വൈകീട്ട് ഇയാൾ ആ​ഗ്ര ജയിലിൽ നിന്നും പുറത്തിറങ്ങി. 

കഴിഞ്ഞ 20 വർഷമായി താൻ ജയിലിലാണ്​. എൻറെ കുടുംബവും ശരീരവും തകർന്നിരിക്കുന്നു. എനിക്ക്​ ഒരു സഹോദരൻ മാത്രമാണുള്ളത്​. ഞാൻ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ അടുക്കളയിൽ ജോലിയെടുത്താണ്​ എൻറെ കൈകൾ ഇങ്ങനെയായത്​. ജയിലിൽ നിന്നിറങ്ങുമ്പോൾ അധികൃതർ നൽകിയ 600 രൂപ മാത്രമാണുള്ളതെന്നും വിഷ്​ണു തിവാരി പറഞ്ഞു.

2000, സെപ്​റ്റംബർ 16നാണ്​ തിവാരിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തത്. ബലാത്സംഗം, പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്​. മൂന്ന്​ വർഷത്തിന്​ ശേഷം ലാലിത്​പൂരിലെ കോടതി വിഷ്​ണു തിവാരിയെ 10 വർഷം തടവിന്​ ശിക്ഷിച്ചു. പിന്നീട്​ എസ്​സി, എസ്​ടി ആക്​ട്​ പ്രകാരം ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ജോലി സ്ഥലത്തേക്ക്​ പോകുന്നതിനിടെ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഇയാൾക്കെതിരായ പരാതി. പെൺകുട്ടിക്ക്​ നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന്​ വിശദമായ പരിശോധനയിൽ വ്യക്​തമായതായി അലഹബാദ്​ ഹൈക്കാടതി അറിയിച്ചു. പീഡനത്തിനിരയായെന്ന്​ പറയുന്ന യുവതിക്ക്​ ആന്തരികമായ മുറിവുകളില്ലെന്നും കോടതി വ്യക്​തമാക്കി. ഇതോടെയാണ്​ വിഷ്​ണു തിവാരിയെ അലഹാബാദ്​ ഹൈകോടതി കുറ്റവിമുക്​തനാക്കിയത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT