പ്രതീകാത്മക ചിത്രം 
India

ഭാര്യയ്ക്ക് സാരി ഉടുക്കാന്‍ അറിയില്ല; നേരായി നടക്കാനും സംസാരിക്കാനും അറിയില്ല; 24കാരന്‍ ജീവനൊടുക്കി

തന്നേക്കാള്‍ ആറ് വയസ്സ് കൂടുതലുള്ള ഒരു സ്ത്രീയെ ആറ് മാസം മുമ്പാണ് ഇയാള്‍ വിവാഹം കഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യയുമായുള്ള പൊരുത്തക്കേടുകളെ തുടര്‍ന്ന് 24കാരന്‍ ജീവനൊടുക്കി. ഔറംഗബാദിലെ മുകുന്ദ് നഗര്‍ സ്വദേശിയായ സമാധാന്‍ സേബിളാണ് ആത്മഹത്യ ചെയ്തത്. വീട്ടീല്‍ ആത്മഹത്യ ചെയ്ത നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു'ഭാര്യക്ക് സാരി ശരിയായി ഉടുക്കാന്‍ കഴിയുന്നില്ലെന്നും ശരിയായി നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തന്നേക്കാള്‍ ആറ് വയസ്സ് കൂടുതലുള്ള ഒരു സ്ത്രീയെ ആറ് മാസം മുമ്പാണ് ഇയാള്‍ വിവാഹം കഴിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)