ആശുപത്രിയില്‍ കൂട്ടമരണം|പ്രതീകാത്മക ചിത്രം  File
India

ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ 11 ജീവന്‍ പൊലിഞ്ഞു; പ്രതിഷേധം

ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മൈസുരു: മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കുറിനിടെ 11 രോഗികള്‍ മരിച്ചു. ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്. ഐസിയുവില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നാണ് കൂട്ടിരിപ്പുകാരുടെ ആരോപണം. ആശുപത്രി മാനേജ്‌മെന്റിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

തിങ്കളാഴ്ച രാവിലെ നാലും, രാത്രിയില്‍ ആറും, ചൊവ്വാഴ്ച രാവിലെ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം ആളുകള്‍ മരിക്കാന്‍ ഇടയാതോടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളും പരിഭ്രാന്തിയിലാണ്.

മരണപ്പെട്ടവരെല്ലാം അതീവ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്‌മെന്റിനും മെഡിക്കല്‍ സ്റ്റാഫിനുമെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. ഈ കൂട്ടമരണങ്ങള്‍ക്ക് കാരണം ആശുപത്രിയുടെ കെടുകാര്യസ്ഥതയാണെന്നും അധികൃതര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Mysuru: 11 patients die within 24 hours at Jayadeva Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം