'സമാജ്‌വാദി പാര്‍ട്ടിയിലെ എംപിമാര്‍ ബിജെപിയില്‍ ചേരാന്‍ റെഡി; അമിത് ഷായ്ക്ക് കത്ത് നല്‍കി'; അടുത്ത പിളര്‍പ്പ് എസ്പിയില്‍?

സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടേക്കാമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഒപി രാജ്ഭര്‍ അവകാശപ്പെട്ടു
Akhilesh Yadav
Akhilesh Yadav
Edited By:
Updated on
1 min read

ന്യുഡല്‍ഹി: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും മഹാരാഷ്ട്രയിലെ ശിവസേന ഉദ്ദവ് വിഭാഗത്തില്‍ പുകയുന്ന പിളര്‍പ്പ് ചര്‍ച്ചകള്‍ക്കും പിന്നാലെ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയിലും പിളര്‍പ്പിന് സാധ്യതയെന്ന് അഭ്യൂഹം. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടേക്കാമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഒപി രാജ്ഭര്‍ അവകാശപ്പെട്ടു.

Akhilesh Yadav
ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

അഴിമതിക്കേസുകളില്‍ സമ്മര്‍ദ്ദം ശക്തമായതോടെ മുതിര്‍ന്ന എസ്പി നേതാവ് രാം ഗോപാല്‍ യാദവ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി രാജ്ഭര്‍ ആരോപിച്ചു. ഒപ്പം നിരവധി പാര്‍ട്ടി നേതാക്കള്‍ കൂറുമാറാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സമാജ്വാദി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പ് ഉണ്ടാകാന്‍ പോവുകയാണ്. രാം ഗോപാല്‍ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഖനന അഴിമതിയുടെയും ഗോമതി റിവര്‍ ഫ്രണ്ട് അഴിമതിയുടെയും പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് ഉത്തര്‍പ്രദേശിലെ എല്ലാവര്‍ക്കും അറിയാം. നിയമത്തിന്റെ പിടി മുറുകുമ്പോള്‍ എസ്.പി പരിഭ്രാന്തിയിലാവുകയാണ്,' രാജ്ഭര്‍ എക്‌സിലെ പോസ്റ്റില്‍ പറയുന്നു.

Akhilesh Yadav
'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

'നിരവധി എസ്പി അംഗങ്ങളും ബിജെപിയില്‍ ചേരാന്‍ തയ്യാറായി ഇരിക്കുകയാണ്'. മഹാരാഷ്ട്രയും ബംഗാളും മറന്നേക്കൂ. എന്നും രാജ്ഭര്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Summary

Samajwadi Party split next? In bombshell claim, UP minister says ‘entire SP sitting ready to join BJP’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com