'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു
ritabrata, culcutta hc
ഋതബ്രത ബാനര്‍ജി, കല്‍ക്കട്ട ഹൈക്കോടതി
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ അംഗീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കറുടെ അധികാരപരിധിയെ ചോദ്യം ചെയ്ത് കല്‍ക്കട്ട ഹൈക്കോടതി. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടി നിര്‍ദേശിച്ച പേരിനെ അവഗണിച്ച് സ്പീക്കര്‍ക്ക് മറ്റൊരാളെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാനാകുമോ എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ ബെഞ്ചാണ് വിഷയത്തില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്.

ritabrata, culcutta hc
ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

പ്രതിപക്ഷ നേതാവായി വിമത എംഎല്‍എയായ ഋതബ്രത ബാനര്‍ജിയെ അംഗീകരിച്ച സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശോഭന്‍ദേവ് ചാത്തോപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുള്ളില്‍ നിന്ന് രണ്ട് വ്യത്യസ്ത നിര്‍ദേശങ്ങള്‍ വന്നാല്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കും. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമേയം പരിഗണിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കുണ്ട്. എന്നാല്‍ തര്‍ക്കസാഹചര്യങ്ങളില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. മേയ് 19ന് സ്പീക്കര്‍ക്ക് മുന്നില്‍ നാമനിര്‍ദേശം എത്തിയിട്ടും എന്തുകൊണ്ട് ചാത്തോപാധ്യായയെ പ്രതിപക്ഷനേതാവാക്കിയില്ലെന്നും, 27ന് പരാതി വരുന്നതു വരെ എന്തിന് കാത്തിരുന്നുവെന്നും കോടതി ചോദിച്ചു.

അതേസമയം, സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബില്‍വാദല്‍ ഭട്ടാചാര്യ വ്യത്യസ്ത നിലപാടാണ് കോടതിയില്‍ മുന്നോട്ടുവച്ചത്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള വിഭാഗത്തിന്റെ നേതാവിനെയാണ് പ്രതിപക്ഷ നേതാവായി പരിഗണിക്കുന്നതെന്നും, ഇത്തരത്തിലുള്ള തര്‍ക്കങ്ങളില്‍ സ്പീക്കറുടെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം വാദിച്ചു. ശോഭന്‍ദേവ് ചാത്തോപാധ്യായയെ പിന്തുണച്ച് സമര്‍പ്പിച്ച പ്രമേയത്തിലെ ചില ഒപ്പുകള്‍ വ്യാജമാണെന്ന് വിമത എംഎല്‍എമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കേസ് അന്വേഷണം നടത്താന്‍ പശ്ചിമ ബംഗാള്‍ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സിഐഡി) കൈമാറിയിട്ടുണ്ട്.

ritabrata, culcutta hc
നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സംഭവത്തില്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗത്വം നഷ്ടമായ ശേഷവും ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിയാണ് വിവാദമായത്. വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ കൂടുതല്‍ വാദം തുടരും.

Summary

Calcutta HC questions whether speaker can ignore majority party's LoP proposal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com