പ്രതീകാത്മക ചിത്രം 
India

യൂട്യൂബ് വീഡിയോകള്‍ നോക്കി 15കാരി പ്രസവിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി; മൃതദേഹം പെട്ടിക്കുള്ളിലാക്കി അടച്ചുവച്ചു

തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മയില്‍ നിന്ന് മറച്ചുവെച്ചിരുന്നതായും പൊലിസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ലൈംഗിക അതിക്രമത്തിന് വിധേയായ പെണ്‍കുട്ടി, യൂട്യൂബ് വീഡിയോകള്‍ നോക്കി പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസ്. മഹാരാഷ്ട്രിലെ നാഗ്പൂരിലാണ് 15കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മയില്‍ നിന്ന് മറച്ചുവെച്ചിരുന്നതായും പൊലിസ് പറഞ്ഞു.

ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരും അറിയാതിരിക്കാനാണ് പെണ്‍കുട്ടി വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ഇതിനായുള്ള യൂട്യൂബ് വീഡിയോകള്‍ കാണാന്‍ തുടങ്ങി. മാര്‍ച്ച് രണ്ടിന് 15കാരി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിലെ ഒരു പെട്ടിക്കുള്ളില്‍ ഒളിപ്പിക്കുകയും ചെയ്തു.

വീട്ടില്‍ തിരിച്ചെത്തിയ അമ്മ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൗമാരക്കാരി വിവരം അമ്മയെ അറിയിച്ചത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പെണ്‍കുട്ടിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT