പ്രതീകാത്മക ചിത്രം 
India

കുടിലിന് മുന്നില്‍ ചെരുപ്പ്, അകത്തുകയറി നോക്കിയ സഹോദരന്മാര്‍ ഞെട്ടി; 19കാരി നഗ്നയായി കൊല്ലപ്പെട്ട നിലയില്‍, 22കാരന്‍ ഒളിവില്‍ 

ഛത്തീസ്ഗഡില്‍ 19കാരിയെ കുടിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 19കാരിയെ കുടിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ ഒന്നിലേറെ തവണ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതിന്റെ പാടുകളുണ്ട്. നഗ്നയായ നിലയില്‍ കണ്ടെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി സംശയിക്കുന്നു. പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറയുന്നു.

കാങ്കറില്‍ വ്യാഴാഴ്ചയാണ് സംഭവം. സഹോദരന്മാരോടൊപ്പം കൃഷിയിടത്തില്‍ പോയതാണ് കൗമാരക്കാരി.ഇവരുടെ കൂടെ പ്രദേശവാസിയായ 22കാരനും ഉണ്ടായിരുന്നു. വേലി കെട്ടുന്നതിന് വേണ്ടിയാണ് ഇവര്‍ കൃഷിയിടത്തില്‍ പോയത്. തിരിച്ച് വീട്ടിലേക്ക് നടന്ന സഹോദരന്മാര്‍, കൂടെ സഹോദരി ഇല്ല എന്ന് തിരിച്ചറിയുന്നു. കാണാതായ സഹോദരി വീട്ടിലേക്ക് പോയതായി 22കാരന്‍ പറഞ്ഞു. വീട്ടില്‍ എത്തിയ സഹോദരന്മാര്‍, 19കാരി വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല എന്ന് തിരിച്ചറിയുന്നു. തുടര്‍ന്ന് വീടിന് സമീപമുള്ള പ്രദേശങ്ങളില്‍ സഹോദരിയെ തെരഞ്ഞു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് മാതാപിതാക്കളെയും കൂട്ടി കൃഷിയിടത്തിലേക്ക് പോയ സഹോദരന്മാര്‍ കുടിലിന് മുന്നില്‍ ചെരുപ്പ് കിടക്കുന്നത് ശ്രദ്ധിച്ചു. തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ച സഹോദരന്മാര്‍ ഞെട്ടി. സഹോദരിയെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ട്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ 22കാരന്‍ ഒളിവില്‍ പോയി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ