Narendra Modi becomes most internationally honoured Indian Prime Minister with 25 global awards പിടിഐ
India

25 വിദേശ ബഹുമതികള്‍, നരേന്ദ്ര മോദി അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി

വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഘാനയിലെത്തിയ പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' സമ്മാനിച്ചിരുന്നു

രാജേഷ് കുമാര്‍ ഠാക്കൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ബഹുമതികള്‍ സ്വന്തമാക്കിയ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. 25 വിദേശ രാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയില്‍ നരേന്ദ്ര മോദിയെ തേടിയെത്തിയത്. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഘാനയിലെത്തിയ പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' സമ്മാനിച്ചതോടെയാണ് മോദി ഈ പട്ടികയില്‍ ഒന്നാമനായത്.

ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് 3- സൈപ്രസ്. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ & കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍- മൗറീഷ്യസ്. ഓര്‍ഡര്‍ മുബാറക് അലി കബീര്‍ - കുവൈത്ത്. ഓര്‍ഡര്‍ ഓഫ് ഫ്രീഡം- , ഗയാന. ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ - നൈജീരിയ. ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ - ഡൊമിനിക്ക. ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍ - ഗ്രീസ്. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തലന്‍ - റഷ്യ. ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ - ഫ്രാന്‍സ്. ലെജിയന്‍ ഓഫ് മെറിറ്റ്- യുഎസ്എ. ഓര്‍ഡര്‍ ഓഫ് ദി സായിദ് അവാര്‍ഡ് - യുഎഇ. ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീന്‍- പലസ്തീന്‍. സ്റ്ററ്റ് ഓര്‍ഡര്‍ ഓഫ് ഗാസി അമീര്‍ അമാനുല്ല ഖാന്‍ - അഫ്ഗാനിസ്ഥാന്‍. ഓര്‍ഡര്‍ ഓഫ് കിങ് അബ്ദുല്‍ അസീസ് സൗദി അറേബ്യ തുടങ്ങിയവയാണ് നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള മറ്റ് പരമോന്നത ബഹുമതികള്‍.

അതേസമയം, പത്ത് വര്‍ഷത്തെ ഭരണ കാലയളവിനിടെയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഘാനയില്‍ എത്തിയത്. ഘാനയ്ക്ക് പുറമെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കുന്നത്. ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും മോദി സംസാരിക്കും. ഇന്ന് ഘാന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ എത്തും. വെള്ളിയാഴ്ച അര്‍ജന്റീനയേത്ത് തിരിക്കുന്ന മോദി പ്രസിഡന്റ് ജാവിയര്‍ മിലിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ശേഷം ജൂലൈ എട്ടു വരെ പ്രധാനമന്ത്രി ബ്രസീല്‍ സന്ദര്‍ശനം. തുടര്‍ന്ന് നമീബിയയിലേക്ക് പോകും.

Narendra Modi becomes most internationally honoured Indian Prime Minister with 25 global awards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

SCROLL FOR NEXT