ടോള്‍ പ്ലാസ ഫയല്‍ ചിത്രം
India

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായക നീക്കവുമായി കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്യാഷ് പേയ്‌മെന്റ് ഒഴിവാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പൂര്‍ണമായും ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ പണം സ്വീകരിക്കുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്. നിലവില്‍ 98 ശതമാനത്തോളം ടോള്‍ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്.

ടോള്‍ പിരിവ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.ദേശീയപാതകളിലെ ടോള്‍ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എഐ അറിയിച്ചു.

ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വലയിരുത്തല്‍. രാജ്യത്ത് നിലവിലുള്ള 1,150-ലധികം ടോള്‍ പ്ലാസകളില്‍ ഈ സംവിധാനം നടപ്പിലാക്കും. നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് വഴി അല്ലാതെ ടോള്‍ അടക്കുന്ന വാഹനങ്ങള്‍ ഇരട്ടി തുക നല്‍കണം. ടോള്‍ പ്ലാസകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് എന്‍എച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫാസ്ടാഗ് നടപ്പിലാക്കിയ ടോള്‍ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കന്‍ഡില്‍നിന്ന് 47 സെക്കന്‍ഡ് ആയി കുറഞ്ഞുവെന്ന് നേരത്തെ ദേശീയപാതാ അതോറിറ്റി പറഞ്ഞിരുന്നു. 2026 അവസാനത്തോടെ എല്ലാ ടോള്‍ പ്ലാസകളിലും തടസമില്ലാത്ത യാത്ര സാധ്യമാകുമെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു.

National Highways Go Cashless: Toll Payments to Shift to Fastag & UPI from April 1st

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT