പ്രതീകാത്മക ചിത്രം 
India

നവരാത്രി ആഘോഷത്തിനു ശബ്ദ ബഹളം പാടില്ല; ഉച്ചഭാഷിണിയും ഡിജെയും വേണ്ടെന്ന് ഹൈക്കോടതി

ഭക്തര്‍ക്കു മറ്റു ശല്യങ്ങള്‍ ഉള്ളപ്പോഴോ ഭക്തര്‍ മറ്റുള്ളവര്‍ക്കു ശല്യമായി മാറുമ്പോഴോ ദേവതയെ ഉപാസിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏകാഗ്രതയോടെ ശക്തിദേവതയെ ഉപാസിക്കേണ്ട ഉത്സവമാണ് നവരാത്രിയെന്നും ശബ്ദബഹളങ്ങളില്‍ അതു ചെയ്യാനാവില്ലെന്നും ബോംബെ ഹൈക്കോടതി. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളില്‍ ആധുനിക സംവിധാനങ്ങളായ ഉച്ചഭാഷിണികളും ഡിജെയും ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

ഭക്തര്‍ക്കു മറ്റു ശല്യങ്ങള്‍ ഉള്ളപ്പോഴോ ഭക്തര്‍ മറ്റുള്ളവര്‍ക്കു ശല്യമായി മാറുമ്പോഴോ ദേവതയെ ഉപാസിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. നവരാത്രി ആഘോഷങ്ങളിലെ ദണ്ഡിയയും ഗര്‍ഭയും (നാട്ടു നൃത്തങ്ങള്‍) തീര്‍ത്തും മതപരമായും പരമ്പരാഗത രീതിയിലും ചെയ്യേണ്ടതാണ്. ആധുനികമായ ശബ്ദ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഡിജെയോ ഒന്നും അതിന് ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

ശബ്ദമലിനീകരണ ചട്ടങ്ങള്‍ പ്രകാരം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള മൈതാനത്തില്‍ നവരാത്രി ആഘോഷത്തിന് ആധുനിക ശബ്ദസംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 

ശബ്ദബഹളങ്ങളുള്ള അന്തരീക്ഷത്തില്‍ ഏകാഗ്രതയോടെയുള്ള ഉപാസന എങ്ങനെ സാധ്യമാവുമെന്ന് കോടതി ആരാഞ്ഞു. അതുകൊണ്ടുതന്നെ ആധുനിക ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കാമോയെന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് പറയാനാവുക. ശരിയായ ഭക്തര്‍ മറ്റു ശല്യങ്ങള്‍ ഇല്ലാതെയും മറ്റുള്ളവര്‍ക്കു ശല്യമാവാതെയും ഉപാസന നിര്‍വഹിക്കാനാണ് താത്പര്യപ്പെടുകയെന്ന് കോടതി പറഞ്ഞു. 

ഭക്തരുടെ പ്രവൃത്തി മറ്റുള്ളവര്‍ക്കു ശല്യമായാല്‍ തിരിച്ചടിക്കപ്പെടാമെന്നും അത് പിന്നീട് വലിയ കുഴപ്പത്തിലേക്കു നീങ്ങാമെന്നും കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

SCROLL FOR NEXT