ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈൽ തൊടുക്കുന്ന ദൃശ്യം എക്സ്
India

അറബിക്കടലില്‍ ഇന്ത്യയുടെ ശക്തിപ്രകടനം; ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം, വിജയകരമെന്ന് നാവികസേന- വിഡിയോ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പല്‍ ഐഎന്‍എസ് സൂറത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അറബിക്കടലില്‍ ആകാശത്തേയ്ക്ക് തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് നാവികസേന അറിയിച്ചു.

മിസൈല്‍ വേധ പടക്കപ്പല്‍ ശ്രേണിയില്‍പ്പെട്ടതാണ് ഐഎന്‍എസ് സൂറത്ത്. മധ്യദൂര ഭൂതല- വ്യോമ മിസൈലാണ് സൂറത്തില്‍ നിന്ന് തൊടുത്തത്. ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഐഎന്‍എസ് സൂറത്ത്

വിശാഖപട്ടണം ക്ലാസ് സ്റ്റെല്‍ത്ത് ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകളിലെ നാലാമത്തെ കപ്പലാണ് ഐഎന്‍എസ് സൂറത്ത് . ഡല്‍ഹി ക്ലാസ് (പി-15), കൊല്‍ക്കത്ത ക്ലാസ് (പി-15എ), വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയര്‍ (പി-15ബി) എന്നിവ ഉള്‍പ്പെടുന്ന പ്രോജക്റ്റ് 15 പ്രകാരം നിര്‍മ്മിച്ച ഡിസ്‌ട്രോയറുകളുടെ നിരയിലെ അവസാനത്തേതാണ് ഈ പടക്കപ്പല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT