ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഹന്‍സ്‌രാജ് അഹിര്‍/ ഫോട്ടോ: എക്‌സ്‌ 
India

87 ജാതികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണം, ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യത്തില്‍ എന്‍സിബിസി വാദം കേള്‍ക്കും

സംസ്ഥാനത്ത് ഒബിസി സംവരണം 17 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നാളിതുവരെ കമ്മീഷന്റെ ശുപാര്‍ശയില്‍ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് എന്‍സിബിസി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 87 ജാതി വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നവംബര്‍ മൂന്നിന് വാദം കേള്‍ക്കും. 

സംസ്ഥാനത്ത് ഒബിസി സംവരണം 17 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നാളിതുവരെ കമ്മീഷന്റെ ശുപാര്‍ശയില്‍ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് എന്‍സിബിസി വ്യക്തമാക്കി. 

വിവിധ തലങ്ങളില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടി എന്‍സിബിസി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. 

87 ഒബിസി ജാതികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 87 ഒബിസി ജാതികളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സ്‌കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ സര്‍ക്കാരില്‍ നിന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും നടപ്പു വര്‍ഷവും സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമായിട്ടുള്ളവരുടെ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT