കോമ്പി ബ്രേക്കിങ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേ, പ്രാരംഭ വില 89,999 രൂപ; ഇ- സ്പ്രിന്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ഇലക്ട്രിക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഇ- സ്പ്രിന്റോ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു
e-Sprinto enters retail EV market
e-Sprinto enters retail EV market source: e-Sprinto
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഇലക്ട്രിക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഇ- സ്പ്രിന്റോ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി1 എന്ന പേരില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന് 89,999 രൂപയാണ് പ്രാരംഭവില (ഡല്‍ഹി എക്‌സ്- ഷോറൂം). ജനുവരി ഒന്നുമുതല്‍ ഡെലിവറി ആരംഭിക്കും.

മൂന്ന് വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 2.0kw വേര്‍ഷനാണ് 89,999 രൂപ. 2.5kw വേര്‍ഷന് 94,999 രൂപയാണ് വില വരുന്നത്. 3.0kw വേര്‍ഷന് 99,999 രൂപയാണ് വില. മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 80 മുതല്‍ 130 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. ഇക്കോ, സിറ്റി, സ്‌പോര്‍ട്ട് റൈഡിങ് മോഡുകളുമായാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. 50 കിലോമീറ്ററാണ് പരമാവധി വേഗം.

150 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ജി1ന് 12 ഇഞ്ച് ട്യൂബ് ലെസ് ടയറുകളും 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്. കോമ്പി ബ്രേക്കിങ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഓപ്ഷണല്‍ സബ്‌സ്‌ക്രിപ്ഷന്‍ വഴി നാവിഗേഷന്‍ സൗകര്യം ലഭ്യമാകും. ചാര്‍ക്കോള്‍ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, ഹൊറൈസണ്‍ ബ്ല്യൂ, പൈന്‍ ഗ്രീന്‍ എന്നിങ്ങനെ നാലു നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭിക്കും.

e-Sprinto enters retail EV market
18.6 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 10 ലക്ഷം രൂപ; ഹ്യുണ്ടായി ബയോണ്‍ വിപണിയില്‍
e-Sprinto enters retail EV market
ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍
Summary

e-Sprinto enters retail EV market with G1 electric scooter priced at 89,999

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com