അസമില്‍ കഴുകന്മാര്‍ കൂട്ടത്തോടെ ചത്തനിലയില്‍ 
India

ആടിനെ തിന്ന കഴുകന്മാര്‍ കൂട്ടത്തോടെ ചത്തുവീണു, അന്വേഷണം- വീഡിയോ 

അസമില്‍ വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാരെ ചത്തനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമില്‍ വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാരെ ചത്തനിലയില്‍ കണ്ടെത്തി. ഭക്ഷ്യവിഷബാധയേറ്റാണ് കഴുകന്മാര്‍ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 

കാമരൂപ് ജില്ലയിലെ മിലാന്‍പൂര്‍ ഛായഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് കഴുകന്മാരെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. ആടിന്റെ ശവശരീരം കഴുകന്മാര്‍ കഴിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.

കഴുകന്മാര്‍ പ്രദേശത്ത് കൂട്ടത്തോടെ ചാവുന്നത് ആദ്യമായാണ്. കഴുകന്മാരുടെ അരികില്‍ നിന്ന് ആടിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആടിന്റെ ശവശരീരത്തില്‍ നിന്ന് കഴുകന്മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് വിലയിരുത്തല്‍. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ. ആടിന്റെ ശവശരീരത്തില്‍ ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ ആരെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പിടികൂടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഡിമ്പി ബോറ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT