ചാര്‍ധാം യാത്രയ്ക്കിടെ ഈ വര്‍ഷം മരിച്ചത് 264 തീര്‍ഥാടകര്‍ 
India

ചാര്‍ധാം യാത്രയ്ക്കിടെ ഈ വര്‍ഷം മരിച്ചത് 246 തീര്‍ഥാടകര്‍

ഓക്‌സിജന്റെ കുറവ്, ഹൃദയസ്തംഭനം എന്നിവയാണ് തീര്‍ഥാടകരുടെ മരണത്തിന് കാരണം.

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: ചാര്‍ധാം യാത്രയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈ വര്‍ഷം 246 തീര്‍ഥാടകര്‍ മരിച്ചതായി ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. ഹെലികോപ്റ്ററില്‍ ഹിമാലയന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരിലാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. ശൈത്യ കാലത്തെ തുടര്‍ന്ന് കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ബദരിനാഥ് ക്ഷേത്രങ്ങള്‍ അടച്ചു.

ഓക്‌സിജന്റെ കുറവ്, ഹൃദയസ്തംഭനം എന്നിവയാണ് തീര്‍ഥാടകരുടെ മരണത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ 246 പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. ബദരീനാഥില്‍ 65 പേരും കേദാര്‍നാഥില്‍ 115 പേരും ഗംഗോത്രിയില്‍ 40 പേരരും യമുനോത്രിയില്‍ പത്തുപേരും മരിച്ചു. ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും സര്‍ക്കാര്‍ അറിയിച്ചു.

എല്ലാവര്‍ഷത്തേയും അപേക്ഷിച്ച് ഇത്തവണ മരണനിരക്കില്‍ വര്‍ധനവുണ്ടായി. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തിലധികം മീറ്റര്‍ ഉയരത്തിലാണ് ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍. ചാര്‍ ധാം യാത്ര ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT