രാജ് കുന്ദ്ര, ഫയല്‍ ചിത്രം 
India

രാജ് കുന്ദ്രയുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചത് 70 നീലച്ചിത്രങ്ങള്‍, 30 മിനിറ്റ് വരെ ദൈര്‍ഘ്യം; മുംബൈ പൊലീസ് 

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ 70 അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയത് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ 70 അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയത് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ്. ഇത് പൊലീസ് പരിശോധിച്ച് വരികയാണ്. ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പ്രൊഡക്ഷന്‍ ഹൗസുകളിലാണ് ഈ ചിത്രങ്ങള്‍ ഷൂട്ട് ചെയ്‌തെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ചിത്രങ്ങളില്‍ പലതിനും 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് നേരം വരെ മാത്രമേ ദൈര്‍ഘ്യമുള്ളൂവെന്നും മുംബൈ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത പ്രൊഡക്ഷന്‍ ഹൗസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടുപോകുകയാണെന്നും അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. നിയമവിരുദ്ധമായി അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രാജ് കുന്ദ്രയുടെ മേലുള്ള കേസ്. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. 

കഴിഞ്ഞ ദിവസം കേസില്‍ രാജ് കുന്ദ്രയാണ് മുഖ്യ സൂത്രധാരന്‍ എന്ന് മുംബൈ പൊലീസ്  കോടതിയെ ധരിപ്പിച്ചിരുന്നു. ഹോട്ട്ഷോട്ട്സ്  എന്ന ആപ്പ് വഴി അശ്ലീല വീഡിയോകള്‍ സ്ട്രീമിങ്ങ് നടത്തിയതില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. രാജ് കുന്ദ്രയ്ക്കെതിരെ തെളിവുണ്ടെന്നും രാജ് കുന്ദ്രയുടെ സഹായി റെയാന്‍ തോര്‍പ്പും അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. രാജ് കുന്ദ്രയുടെ കമ്പനിയുടെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നത് റെയാനാണ്. അശ്ലീല ഉള്ളടക്കം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഹോട്ട്ഷോട്ട്സിനെ മൊബൈല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ആപ്പിളും ഗൂഗിളും നീക്കം ചെയ്തു. 

കുന്ദ്രയുടെ ഓഫീസില്‍ നിന്ന് അശ്ലീല വീഡിയോയുടെ ക്ലിപ്പുകള്‍ കണ്ടെത്തിയതായും മുംബൈ പൊലീസ് വ്യക്തമാക്കി.വിശദമായി പരിശോധിച്ചപ്പോള്‍ കരാര്‍ രേഖകള്‍, ഇ-മെയിലുകള്‍, വാട്സ്ആപ്പ് ചാറ്റുകള്‍, അശ്ലീല വീഡിയോ ക്ലിപ്പുകള്‍, എന്നിവ കണ്ടെത്തിയതായി ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ അശ്ലീല സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാജ് കുന്ദ്ര നിഷേധിച്ചു. പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രതിക്ക് ഹോട്ട്ഷോട്ട്സ് വിറ്റതായി രാജ് കുന്ദ്ര പറയുന്നു. എന്നാല്‍ പതിവായി ആപ്പില്‍ സാമ്പത്തിക കാര്യങ്ങള്‍ രാജ് കുന്ദ്ര അപ്ഡേറ്റ്് ചെയ്യുന്നത് കണ്ടെത്തിയതായി പൊലീസ് പറയുന്നു. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും രാജ് കുന്ദ്രയാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഗഹ്ന വസിഷ്ത്തിന്റെ അറസ്റ്റാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. 

രാജ് കുന്ദ്രയുടെ മുന്‍ പിഎ ഉമേഷ് കമ്മത്തിനും ഗഹ്ന വസിഷ്ത്തിനും അശ്ലീല സിനിമാ നിര്‍മ്മാണത്തില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു. ഓരോ ക്ലിപ്പിനും സ്ത്രീകള്‍ക്ക് 10000 രൂപ വീതമാണ് നല്‍കിയിരുന്നത്. വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അശ്ലീല സിനിമാ നിര്‍മ്മാണത്തിന് സ്്ത്രീകളെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT