ചെന്നൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞ് പ്രതിഷേധക്കാര്‍. മൈക്ക് പിടിച്ചെടുത്ത ശേഷം വേദിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്‍ കണ്ടശേഷമാണ് പ്രതിഷേധത്തിനെത്തിയതെന്ന സനത്തിന്റെ പ്രസ്താവനയാണ് എതിര്‍പ്പിന് കാരണമായത്. തന്നെ ഇറക്കിവിട്ടവര്‍ ഡിഎംകെ അടിമകളെന്ന് സനം പിന്നീട് പറഞ്ഞു.
ചെന്നൈയിലെ ടി നഗറിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ നടന്ന വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ പരിപാടിയിലാണ് സംഭവം. പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വേദിയിലെത്തിയ സനം ഷെട്ടി, വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് എത്തിയതെന്നും പ്രതിഷേധ വേദിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് യഥാര്‍ഥ 'കോമാളികള്‍' എന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്ന്, 'ഞാന്‍ ദളപതി വിജയിയുടെ കടുത്ത ആരാധികയാണ്. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്. അതിന് പിന്നാലെയാണ് ഇവിടെ എത്തിയത്'' എന്ന പരാമര്‍ശം നടത്തിയതോടെയാണ് വേദിയിലുണ്ടായിരുന്ന ചില വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചത്. ഈ പരാമര്‍ശം പ്രതിഷേധവുമായി ബന്ധമില്ലാത്തതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി്
പ്രതിഷേധം ശക്തമായപ്പോഴും സംസാരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഇത് ജനാധിപത്യ രാജ്യമാണെന്നും സനം ഷെട്ടി പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ നല്‍കാനാണ് താന്‍ എത്തിയതെന്ന് അവര്‍ വ്യക്തമാക്കി. സംഭവം വഷളായതോടെ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ വേദിയിലെത്തി പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരാള്‍ സനം ഷെട്ടിയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. തന്നെ ഇറക്കി വിട്ടവര്‍ ഡിഎംകെയുടെ അടിമകളെന്ന് സനം പിന്നീട് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates