'കാമ്പുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനും, വിഡിയോ കണ്ടതിനും നന്ദി സുഹൃത്തുക്കളേ'; പുതിയ വിഡിയോയുമായി നരേന്ദ്രമോദി

'എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും, ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും... നന്ദി സുഹൃത്തുക്കളേ,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
PM Modi
നരേന്ദ്രമോദി
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ തടയാന്‍ ലക്ഷ്യമിടുന്ന നടപടികളെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് ലഭിച്ച പോസിറ്റിവായ പ്രതികരണങ്ങള്‍ക്ക് യുവാക്കളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാമ്പുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനും വീഡിയോ കണ്ടതിനും നന്ദിയെന്ന് നരേന്ദ്രമോദി പുതിയ വീഡിയോയില്‍ പറഞ്ഞു.

വ്യാഴാഴ്ചയിലെ വിഡിയോ വിജയമായതോടെയാണ് അതിനു നന്ദി പറയാന്‍ അടുത്ത ദിവസവും രാത്രി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ എത്തിയത്. രാത്രിയില്‍ പതിനൊന്ന് മണിക്ക് ശേഷമാണ് രണ്ടാമത്തെ ദിവസവും പ്രധാനമന്ത്രി ലഘുവിഡിയോയുമായി എത്തിയത്.

'നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രിയാണ് നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചത്. വീഡിയോയോട് നിങ്ങള്‍ പ്രതികരിച്ച രീതി, കാന്പുള്ള നിര്‍ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി,' പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഒപ്പം വിഡിയോയുടെ അവസാന ഭാഗത്ത് 'എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും, ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും... നന്ദി സുഹൃത്തുക്കളേ,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സെല്‍ഫി വിഡിയോ വന്ന് 24 മണിക്കൂറിനകം നരേന്ദ്ര മോദിക്ക് ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്സ് ആണ് വര്‍ധിച്ചത്. വ്യാഴാഴ്ച രാത്രി 11.52നാണ് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിഡിയോ പുറത്തുവന്നത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 102 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

PM Modi
'കേന്ദ്രം നുണ പറയുന്നത് അവസാനിപ്പിക്കണം, ഇന്ത്യയുടെ ഭാവിക്കു നേരെയാണ് അവര്‍ വെടിയുതിര്‍ത്തത്‌'; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധി
PM Modi
10 കോടി പിഴ, 10 വര്‍ഷം തടവ്; മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം
PM Modi
പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; വിഡിയോ വൈറല്‍; പിന്നാലെ വിശദീകരണം

PM Modi Thanks Youngsters For "Insightful Suggestions" On His Late-Night Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com