ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്ന് അരവിന്ദ് കെജരിവാള്‍. നേപ്പാളിലെയും ബംഗ്ലാദേശിലെയും യുവാക്കൾ തെരുവിലിറങ്ങി ഭരണമാറ്റം പോലും സാധ്യമാക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ടെന്നും, അതുപോലെ ഇന്ത്യയിലെ യുവാക്കളും പരീക്ഷാ തട്ടിപ്പുകൾക്കെതിരെ അധികൃതരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. പേപ്പർ ചോർച്ചാ കേസുകളിൽ മുൻപ് നടന്ന സിബിഐ അന്വേഷണങ്ങൾ പൂർണ്ണ പരാജയമായിരുന്നു. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കാൻ സിബിഐയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ നീറ്റ് കേസിലെ പുതിയ അന്വേഷണവും ഫലം കാണില്ലെന്ന് കെജ്‌രിവാൾ ആരോപിച്ചു.
2014 മുതല്‍ ഉണ്ടായ ഇത്തരം വീഴ്ചകള്‍ കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ അപകടത്തിലാക്കിയെന്നും ഇതില്‍ പലതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്നും ഇത് വെറുമൊരു സാങ്കേതിക പിഴവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates