പ്രതീകാത്മക ചിത്രം 
India

നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതല്‍; ഓണ്‍ലൈന്‍ വഴി

ഓണ്‍ലൈന്‍ വഴിയാണ് കൗണ്‍സിലിങ് നടക്കുക.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. കൗണ്‍സിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് തീയതി പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് കൗണ്‍സിലിങ് നടക്കുക.

കഴിഞ്ഞ ദിവസംനിലവിലെ മാനദണ്ഡപ്രകാരം പിജി െമഡിക്കല്‍ കൗണ്‍സിലിങ്ങ് നടത്താന്‍ സുപ്രീം കോടതി  അനുമതി നല്‍കിയിരുന്ന. അഖിലേന്ത്യാ മെഡിക്കല്‍ ക്വോട്ടയില്‍ മുന്നാക്ക വിഭാഗ(ഇഡബ്ല്യുഎസ്), മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ തീര്‍പ്പു വൈകിയതു കൗണ്‍സിലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. കേസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി വാദം കേട്ട കോടതി കൗണ്‍സിലിങ് ഒട്ടുംവൈകാതെ തുടങ്ങാന്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണു കോടതി വിധി.
അഖിലേന്ത്യ ക്വോട്ടയില്‍ 27% സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂ!ഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ശരിവച്ചു. 8 ലക്ഷം രൂപ വരുമാന പരിധി ഉള്‍പ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വര്‍ഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയില്‍ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകള്‍ ഹര്‍ജികളിലെ അന്തിമ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാകും. 

2019ല്‍ ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട ഓഫിസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥകള്‍ തന്നെയാണോ മുന്നാക്ക സംവരണത്തില്‍ ബാധകമാക്കേണ്ടത് എന്നാണ് കോടതി പരിശോധിക്കുന്നത്. വരുമാന പരിധി 8 ലക്ഷം രൂപയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന ചോദ്യം ഉയര്‍ത്തിയ കോടതി, ഇതേക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിവച്ചു. ഇതനുസരിച്ച്, ഇഡബ്യുഎസ് വരുമാന പരിധിയില്‍ മാറ്റമുണ്ടാകില്ല. 

കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ കൗണ്‍സിലിങ് നടത്തില്ലെന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചതു മെഡിക്കല്‍ പ്രവേശനം അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു. പിജി കൗണ്‍സിലിങ്ങ് നീളുന്നതിനെതിരെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT